സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ സ്വകാര്യ ബസുകൾ തമ്മിൽ അഞ്ച് മിനിറ്റും പഞ്ചായത്ത് പ്രദേശങ്ങളിൽ പത്ത് മിനിറ്റും ഇടവേള വേണമെന്നുള്ള സർക്കാർ നിർദ്ദേശം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി സ്റ്റേജ് കാരിയജുകളുടെ സമയക്രമം പുനർനിശ്ചയിക്കുന്നു. സ്ഥിരം പെർമിറ്റുള്ള, താഴെ പറയുന്ന സ്റ്റേജ് കാരിയജുകളുടെ ഓപ്പറേറ്റർമാർ പെർമിറ്റ്, ടൈം ഷീറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം നിർദ്ദിഷ്ട
തിയതികളിൽ എറണാകുളം ആർ ടി എ സെക്രട്ടറിയുടെ ഓഫീസിൽ ഹാജരാകേണ്ടതാണ്. അല്ലാത്തവരുടെ പെർമിറ്റുകൾ പരിഗണിക്കാതെ ടൈം ഷെഡ്യൂൾ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
ആർ.ടി.എ സെക്രട്ടറിയുടെ ഓഫീസിൽ ഹാജരാകേണ്ട തിയതികൾ:
* വൈറ്റില – വൈറ്റില ക്ലോക്ക് വൈസ് ആന്റ് ആന്റ് ക്ലോക്ക് വൈസ്: ഓഗസ്റ്റ് 31
* ആലുവ – ഫോര്‍ട്ട് കൊച്ചി: സെപ്റ്റംബർ ഒന്ന്
* കാക്കനാട് നിന്നും ആരംഭിക്കുന്ന സിറ്റി സർവീസുകൾ: സെപ്റ്റംബർ രണ്ട്
* നോര്‍ത്ത് പറവൂര്‍ – ഹൈക്കോര്‍ട്ട് ജംഗ്ഷന്: സെപ്റ്റംബർ മൂന്ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

