വയനാട് ജില്ലയിൽ ഷിഗെല്ല രോഗബാധ പടരുന്ന സാഹചര്യത്തിൽ അഞ്ചു കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 5, 7, 8, 9, 11 വയസ്സുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗം കണ്ടെത്തിയത്.
നിലവിൽ രോഗം സ്ഥിരീകരിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ നിലവിൽ 58 കുട്ടികൾ രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലായി ആകെ 443 വിദ്യാർഥികളാണ് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തിയത്. ചികിത്സയിലുണ്ടായിരുന്ന 68 പേരിൽ 30 പേർ ഇതിനകം ആശുപത്രി വിട്ടു.
നേരത്തെ മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ക്ലോറിനേഷൻ നടപടികൾ ഊർജിതമായി പുരോഗമിക്കുകയാണ്.
രോഗബാധിതരായ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ കുടിവെള്ളം വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഷിഗെല്ല വ്യാപിക്കുന്ന സാഹചര്യത്തിൽ ശുചിത്വമില്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും തട്ടുകടകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

