കോഴിക്കോട് നഗരത്തിന്റെ വികസന സ്വപ്നമായിരുന്ന മാനാഞ്ചിറ – മലാപ്പറമ്പ് – വെള്ളിമാടുകുന്ന് റോഡ് പദ്ധതിയുടെ നിർവഹണത്തിലെ അപാകതകൾ സംബന്ധിച്ച ഗുരുതര കണ്ടെത്തലുകളുമായി റിപ്പോർട്ട് പുറത്ത്. വയനാട് റോഡിലെ ഗതാഗത തടസ്സങ്ങൾക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചതെങ്കിലും, നിർമാണത്തിലെ അശാസ്ത്രീയത കാരണം എരഞ്ഞിപ്പാലം ഭാഗത്തെ ഗതാഗതക്കുരുക്ക് ഇന്നും തുടരുകയാണ്.
പദ്ധതിയുടെ നിർമാണം പൂർത്തിയാകുന്നതിന് മുൻപേ ഉദ്ഘാടന ചടങ്ങുകൾ നടത്തിയ നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ആദ്യത്തെ കോ ഓർഡിനേറ്ററും പൊതുമരാമത്തു വകുപ്പിലെ മുൻ സൂപ്രണ്ടിങ് എൻജിനീയറുമായ സാബു കെ.ഫിലിപ് നടത്തിയ വിശദമായ പഠനത്തിലാണ് നിർമാണഘട്ടത്തിലെ പിഴവുകൾ വ്യക്തമായത്.
പൂർത്തിയാകാത്ത ഡക്ടുകൾ, തകരാറിലുള്ള സ്ലാബുകൾ, അശാസ്ത്രീയമായ ടാറിങ് എന്നിവയ്ക്കപ്പുറം സുരക്ഷയെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ റോഡിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. റോഡിലെ മീഡിയനുകളിലെ അശാസ്ത്രീയമായ വളവുകൾ, മഴവെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതിനെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെടുന്നത്, വൈദ്യുതി തൂണുകൾ ഡക്ടുകൾക്കുള്ളിൽ സ്ഥാപിച്ചത് തുടങ്ങിയവയാണ് പ്രധാന പോരായ്മകളായി അദ്ദേഹം എടുത്തുപറയുന്നത്.
പ്രസ്തുത പഠനത്തിലൂടെ അദ്ദേഹം മുന്നോട്ടുവെച്ച പ്രധാന കണ്ടെത്തലുകൾ താഴെ പറയുന്നവയാണ്:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

