സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വീണ ടി യെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിപുലമായ ചോദ്യാവലി തയ്യാറാക്കി.
സിഎംആര്‍എല്ലിൽ നിന്ന് ലഭിച്ച 2.78 കോടി രൂപയുടെ വിനിയോഗത്തെക്കുറിച്ച് കൃത്യമായ വിശദീകരണം തേടാനാണ് ഏജൻസിയുടെ തീരുമാനം. ഈ തുക ഉപയോഗിച്ച് എന്തെങ്കിലും തരത്തിലുള്ള സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെങ്കിൽ അവ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്കും അന്വേഷണ സംഘം കടന്നേക്കും.
ശശിധരൻ കർത്തായുടെ ഉടമസ്ഥതയിലുള്ള EicPL എന്ന കമ്പനിയിൽ നിന്ന് വായ്പയായി ലഭിച്ച ലക്ഷക്കണക്കിന് രൂപയുടെ ഉറവിടം, ആ തുകയുടെ തിരിച്ചടവ് എന്നിവ സംബന്ധിച്ച കാര്യങ്ങളിലും വ്യക്തത വരുത്തേണ്ടതുണ്ട്. കൂടാതെ, കുറ്റപത്രത്തോടൊപ്പം സമർപ്പിക്കേണ്ട
134 രേഖകൾ അടിയന്തരമായി ലഭ്യമാക്കണമെന്ന് എസ്എഫ്ഐയോട് ഇഡി ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെയാണ് വീണ ടി ക്ക് ഇഡി സമൻസ് അയച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

