ടെഹ്റാൻ: ഇറാനിലെ തെക്കൻ നഗരങ്ങളെ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം നടത്തിയ വ്യോമാക്രമണം പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാക്കിയിരിക്കുന്നു. ഹോർമുസ് മേഖലയിൽ വെച്ച് യുഎസിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ തകർത്ത് വീഴ്ത്തിയതിന് തിരിച്ചടിയായാണ് ഈ സൈനിക നടപടിയെന്ന് യുഎസ് സേനാ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ആക്രമണത്തിൽ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും പ്രധാനപ്പെട്ട റഡാർ കേന്ദ്രങ്ങളും പൂർണ്ണമായും തകർത്തതായി അമേരിക്കൻ സൈന്യം അവകാശപ്പെട്ടു.
ഉണ്ടായ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി. അതിർത്തിക്ക് സമീപം നിലയുറപ്പിച്ചിട്ടുള്ള വിദേശ സൈനിക വിഭാഗങ്ങൾക്ക് ഇറാൻ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മേഖലയിലെ വിദേശ സൈനിക സാന്നിധ്യം അവർക്ക് തന്നെ വലിയ ഭീഷണിയാണെന്നും സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിദേശ സേനകൾ എത്രയും വേഗം മേഖല വിടണമെന്നും ഇറാൻ ആവശ്യപ്പെട്ടു. “അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാരം അവർ ഇവിടെ നിന്നും പിൻവാങ്ങുക എന്നതാണ്.
ഞങ്ങൾ നയതന്ത്ര തലത്തിലുള്ള പ്രശ്ന പരിഹാരത്തിനാണ് മുൻഗണന നൽകുന്നത്, എന്നാൽ മറ്റ് ഭാഷകളും ഞങ്ങൾക്ക് വഴങ്ങുമെന്നും ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറഗാച്ചി വ്യക്തമാക്കി.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

