കൊച്ചിയിൽ നടന്ന നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഇനി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും.
കേസിന്റെ നടപടിക്രമങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. പ്രധാനമായും മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ ചോർന്ന സംഭവത്തിൽ സമഗ്രമായ പുനരന്വേഷണം വേണമെന്ന ആവശ്യമാണ് അതിജീവിത ഉന്നയിച്ചിരിക്കുന്നത്.
ഈ ഹർജി നാളെ കോടതി പരിഗണിക്കും. നേരത്തെ ഈ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ, കഴിഞ്ഞ ദിവസം കേസിൽ നിന്ന് പിന്മാറിയിരുന്നു.
താൻ ജുഡീഷ്യൽ രജിസ്ട്രാറായി സേവനമനുഷ്ഠിച്ചിരുന്ന കാലയളവിൽ മെമ്മറി കാർഡുമായി ബന്ധപ്പെട്ട പരാതി കൈകാര്യം ചെയ്തിട്ടുണ്ടെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പിന്മാറ്റത്തിന് തയ്യാറായത്.
മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിലവിൽ എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.
നീതി ലഭ്യമാകുന്നതിനായി സുപ്രധാനമായ ഈ വിഷയങ്ങളിൽ അടിയന്തര നടപടികൾ വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

