സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് വി.ജോയിയെ നിയമിക്കുന്നതിനെതിരെ മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രൻ വിയോജിപ്പ് രേഖപ്പെടുത്തി. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വി.ശിവൻകുട്ടിയുടെ പേര് കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശിക്കുകയും ചെയ്തു.
ജില്ലയിലെ പാർട്ടി ഘടകങ്ങളിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉയർന്നത്.
എന്നാൽ, നിലവിൽ സമ്മേളനം തിരഞ്ഞെടുത്ത വി.ജോയി തന്നെ സ്ഥാനത്ത് തുടരട്ടെ എന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. യോഗത്തിൽ ആനാവൂർ നാഗപ്പൻ, എം.വിജയകുമാർ തുടങ്ങിയ നേതാക്കൾ വി.ജോയിക്ക് പിന്തുണയുമായി രംഗത്തെത്തി.
നാളെ നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഔദ്യോഗികമായി അറിയിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

