പുതിയ മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച പ്രവചന മത്സരത്തിന്റെ ഫലങ്ങൾ പുറത്തുവന്നു.
ആഭ്യന്തരം, ധനം, ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതല ആർക്കായിരിക്കുമെന്ന് പ്രവചിക്കാനായിരുന്നു മത്സരാർത്ഥികളോട് ആവശ്യപ്പെട്ടത്. ഈ മത്സരത്തിൽ കൃത്യതയോടെ ഉത്തരങ്ങൾ രേഖപ്പെടുത്തിയ മൂന്ന് പേർ വിജയികളായി തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടായിരത്തി അഞ്ഞൂറിലേറെ പേർ പങ്കെടുത്ത മത്സരത്തിൽ നിന്ന് അഞ്ച് മന്ത്രിമാരെയും കൃത്യമായി പ്രവചിച്ചവരാണ് വിജയികൾ. വിജയികൾ ഇവർ:
ആലപ്പുഴ പവർഹൗസ് വാർഡ് ബംഗ്ലാവ് പറമ്പിൽ അനീഷ് ബഷീർ, കാർത്തികപ്പള്ളി ചേപ്പാട് ശ്രീനിലയത്തിൽ ഹരികൃഷ്ണൻ എസ്., കൊല്ലം കുളക്കട
ശ്രീ അഞ്ജനത്തിൽ അഖിൽ കൃഷ്ണൻ ആർ. എന്നിവരാണ് അർഹരായത്. വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട
കൂടുതൽ വിവരങ്ങൾ അവരെ നേരിട്ട് അറിയിക്കുന്നതാണെന്ന് സംഘാടകർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

