മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നിലനിന്ന കേസിൽ അന്വേഷണ സംഘത്തിന് തിരിച്ചടി. പ്രതികളായ ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു.
അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ എന്നിവരടക്കം അഞ്ച് പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കേസ് പരിഗണിച്ച ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ്, പ്രതികൾക്കെതിരെ ചുമത്തിയിരുന്ന ഐപിസി 308-ാം വകുപ്പ് നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചു.
കർശനമായ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യ ഉത്തരവിന്റെ പകർപ്പ് 24-ാം തീയതി ലഭിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ച ഈ നിയമപരമായ ആശ്വാസം കേസിൽ നിർണ്ണായക വഴിത്തിരിവായി മാറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

