കോഴിക്കോട് രാമനാട്ടുകര ഭാഗത്തെ ദേശീയപാതയിൽ കെഎസ്ആർടിസി ബസ് വൺവേ തെറ്റിച്ച് ഓടിച്ച സംഭവത്തിൽ വിശദീകരണവുമായി ഡ്രൈവർ രംഗത്ത്. എൻഎച്ച് ബൈപ്പാസിലൂടെ മൂന്ന് കിലോമീറ്ററോളം ദൂരം എതിർദിശയിൽ ബസ് ഓടിച്ചതാണ് വലിയ സുരക്ഷാ ഭീഷണിയുയർത്തിയത്.
ബസ് വൺവേ തെറ്റിച്ചതിനല്ല, മറിച്ച് ടോൾ പ്ലാസയിലെ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് ഡ്രൈവർ വ്യക്തമാക്കുന്നു. ഫാസ്ടാഗിലുണ്ടായ സാങ്കേതിക തകരാർ കാരണം ടോൾ തുക അടയ്ക്കാൻ സാധിച്ചില്ല.
തുടർന്ന് താൻ നേരിട്ട് പണം നൽകാൻ ശ്രമിച്ചെങ്കിലും ടോൾ പ്ലാസ ജീവനക്കാർ അത് സ്വീകരിക്കാൻ തയ്യാറായില്ല. ഇതിനെത്തുടർന്ന് ഏകദേശം 15 മിനിറ്റോളം ടോൾ പ്ലാസയ്ക്ക് സമീപം ബസ് നിർത്തിയിടേണ്ടി വന്നുവെന്നും തുടർന്ന് സർവീസ് റോഡിലേക്ക് തിരിക്കുകയായിരുന്നുവെന്നും ഡ്രൈവർ പറയുന്നു.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ച സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചു. ദേശീയപാത അതോറിറ്റി സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിന് കൈമാറിയിട്ടുണ്ട്.
ഗുരുതരമായ ഗതാഗത നിയമലംഘനം നടന്ന സാഹചര്യത്തിൽ കെഎസ്ആർടിസിക്ക് നോട്ടീസ് നൽകാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

