മാക്കൂട്ടം ചുരം പാതയിൽ ഉണ്ടായ അനിയന്ത്രിതമായ വാഹനത്തിരക്കും അപകടവും മൂലം ഒരു രാത്രി മുഴുവൻ യാത്രക്കാർ കടുത്ത ദുരിതത്തിലായി. കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് കർണാടകയിൽ നിന്ന് എത്തുന്ന തീർഥാടകരുടെയും വാഹനങ്ങളുടെയും അമിതമായ തിരക്ക് കാരണം കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ പാതയിൽ വലിയ ഗതാഗത തടസ്സങ്ങൾ അനുഭവപ്പെട്ടിരുന്നു.
ഇതിനിടയിൽ, കഴിഞ്ഞ ദിവസം രാത്രി മാക്കൂട്ടം ചുരത്തിൽ വെച്ച് ചരക്ക് ലോറി ബ്രേക്ക്ഡൗൺ ആയതോടെ സ്ഥിതി കൂടുതൽ വഷളായി. ഇതേത്തുടർന്ന് ഇരുവശത്തേക്കും സഞ്ചരിക്കാൻ കഴിയാതെ നൂറുകണക്കിന് വാഹനങ്ങൾ വനമധ്യത്തിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു.
മൊബൈൽ റേഞ്ച് ലഭ്യമല്ലാത്ത വനപ്രദേശമായതിനാൽ വാഹനങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ സാധിച്ചില്ല. നിശ്ചയിച്ച സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താത്തതിനെ തുടർന്ന് ആശങ്കയിലായ ബന്ധുക്കൾ വലിയ പരിഭ്രാന്തിയിലായി.
സാധാരണയായി പുലർച്ചെ 2 മണിക്കും 3 മണിക്കും ഇരിട്ടിയിൽ എത്തേണ്ടിയിരുന്ന വാഹനങ്ങൾ നേരം വെളുത്തിട്ടും എത്തിച്ചേർന്നില്ല. ഒടുവിൽ, ഇന്ന് രാവിലെ 8.30 ഓടെയാണ് ചുരം പാതയിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിക്കാൻ സാധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

