സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 523 ലോട്ടറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കും. ആകർഷകമായ സമ്മാനത്തുകയാണ് ഈ ലോട്ടറിയിലൂടെ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.
ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും നൽകുന്നു.
50 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില. നറുക്കെടുപ്പ് ഫലങ്ങൾ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.
സമ്മാനത്തുക കൈമാറുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ലോട്ടറി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി സ്റ്റാളുകളിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ്. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള സമ്മാനങ്ങൾ ലഭിക്കുന്നവർ ടിക്കറ്റും അംഗീകൃത തിരിച്ചറിയൽ രേഖയും സഹിതം സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം.
സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ഫലവുമായി ഒത്തുനോക്കി വിജയികൾ തുക ഉറപ്പുവരുത്തേണ്ടതാണ്. സമ്മാനാർഹമായ ടിക്കറ്റുകൾ നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ സമർപ്പിക്കേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

