സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ പൊലീസ് കർശന നടപടികൾ തുടരുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ എന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനകളിൽ 233 പേർ അറസ്റ്റിലായി.
നിരോധിത ലഹരിമരുന്നുകൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട് മാത്രം 215 കേസുകൾ ഈ ഒറ്റദിവസം റജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിശോധനയിൽ വലിയ അളവിൽ ലഹരിവസ്തുക്കൾ പിടിച്ചെടുക്കാൻ സേനയ്ക്ക് സാധിച്ചു.
45.49 ഗ്രാം എംഡിഎംഎ, 36.88 കിലോഗ്രാം കഞ്ചാവ്, 114 കഞ്ചാവ് ബീഡികൾ എന്നിവയാണ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ, ആകെ റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 1442 ആയി ഉയർന്നിട്ടുണ്ട്.
ഇതുവരെയായി 1559 പേരാണ് പിടിയിലായിട്ടുള്ളത്. പരിശോധനകളിൽ ഇതുവരെയായി 1.13 കിലോഗ്രാം എംഡിഎംഎ, 111.58 കിലോഗ്രാം കഞ്ചാവ്, 931 കഞ്ചാവ് ബീഡികൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
ലഹരി വിപണനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് പൊലീസിനെ അറിയിക്കാവുന്നതാണ്.
ഇതിനായി 9497979794, 9497927797 എന്നീ നമ്പറുകളിലോ അല്ലെങ്കിൽ 9995966666 എന്ന വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാം. വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

