നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ കടുത്തുരുത്തി-ആലപ്പുഴ തീരദേശ റോഡ് സഞ്ചാരയോഗ്യമായി മാറുന്നു.
ശോച്യാവസ്ഥയിലായിരുന്ന റോഡ് പുനരുദ്ധരിക്കണമെന്ന പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യം മോൻസ് ജോസഫ് എംഎൽഎയുടെ ഇടപെടലിനെത്തുടർന്നാണ് യാഥാർഥ്യമായത്. കടുത്തുരുത്തിയിൽ നിന്ന് ആരംഭിച്ച് ചീപ്പ് പാലത്തിന് സമീപം വരെയുള്ള ഭാഗത്താണ് നിലവിൽ ടാറിങ് പൂർത്തിയായത്.
ഇതിനുപുറമെ, ആലപ്പുഴ ഭാഗത്തുനിന്നുള്ള റോഡിന്റെ ബാക്കി ഭാഗങ്ങൾ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈ ഭാഗത്തെ ടാറിങ് പ്രവൃത്തികൾ വരും ദിവസങ്ങളിൽ തന്നെ ആരംഭിക്കും.
വടക്കുംകൂർ റോഡ് ബൈപാസ് വികസന പദ്ധതിയുടെ ഭാഗമായാണ് തീരദേശ റോഡും നവീകരിച്ചത്. മഴക്കാലങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകുന്ന പ്രദേശങ്ങളിൽ വെറ്റ്മിക്സ് ഉപയോഗിച്ച് റോഡിന്റെ ഉയരം വർധിപ്പിച്ച ശേഷമാണ് ടാറിങ് പൂർത്തിയാക്കിയത്.
പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി മണ്ഡലത്തിൽ നടപ്പിലാക്കുന്ന 2025-26 റണ്ണിങ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി 33 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരണ പ്രവർത്തനങ്ങൾ സാധ്യമാക്കിയത്. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ വികസന പ്രവൃത്തികൾ പൂർത്തീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

