മാസപ്പടി കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സിഎംആർഎല്ലിന് (CMRL) തിരിച്ചടിയായി കോടതി ഉത്തരവ്. കമ്പനിയും എക്സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലെ സുപ്രധാന രേഖകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) സമർപ്പിച്ച ഹർജി കമ്പനികാര്യ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി അംഗീകരിച്ചു.
രേഖകൾ കൈമാറുന്നതിൽ തടസമില്ലെന്ന് എസ്എഫ്ഐഒ (SFIO) കോടതിയെ അറിയിച്ചു. രേഖകൾ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ ഉന്നയിച്ച വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതി നടപടി.
എസ്എഫ്ഐഒ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അനുബന്ധമായ രേഖകളാണ് അന്വേഷണ ആവശ്യങ്ങൾക്കായി ഇഡി ആവശ്യപ്പെട്ടിരുന്നത്. വീണ ടി – സിഎംആർഎൽ കരാർ, വീണയുടെ ഐടി റിട്ടേൺസ് രേഖകൾ എന്നിവയുൾപ്പെടെ 134 പ്രധാനപ്പെട്ട
രേഖകളാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് കേസിലെ അന്വേഷണം ഊർജിതമാക്കിയ സാഹചര്യത്തിലാണ് ഇഡി നടപടികൾ കർശനമാക്കിയിരിക്കുന്നത്.
എക്സാലോജിക് – സിഎംആർഎൽ കരാറുകൾ, എക്സാലോജിക് ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, വീണയുടെ ആദായനികുതി റിട്ടേൺ വിശദാംശങ്ങൾ, വായ്പ തിരിച്ചടവ് രേഖകൾ തുടങ്ങിയവ കൈമാറാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട
കൂടുതൽ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

