കോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം ഒളിവിൽ പോവുകയും നീണ്ട പത്തുവർഷക്കാലം നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപെട്ടു നടക്കുകയും ചെയ്ത പ്രതി ഒടുവിൽ പോലീസ് വലയിലായി.
കൊല്ലം ചെരിനാട് വെളിമൺ സ്വദേശി പുത്തൻവീട് അഷ്റഫ് (47) ആണ് എറണാകുളത്ത് വെച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കേസിനാസ്പദമായ സംഭവം
2016-ൽ സെയിദാർപള്ളി സ്വദേശിയായ യുവതിയെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
യുവതിയെ കണ്ടെത്തിയ ശേഷം, തന്നെ എറണാകുളത്ത് കൊണ്ടുപോയി അഷ്റഫ് പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തൽ യുവതിയുടെ ഭാഗത്തുനിന്നുണ്ടായി. ഇതിനെത്തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോകുകയായിരുന്നു. പ്രതി ഒളിവിൽ പോയതോടെ വിചാരണ നടപടികൾ തടസ്സപ്പെടുകയും, കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയുമായിരുന്നു.
അറസ്റ്റിലേക്ക് നയിച്ച സാഹചര്യം
മാട്രിമോണിയൽ സൈറ്റുകൾ വഴി യുവതികളെ പരിചയപ്പെട്ട് വഞ്ചിക്കുന്ന രീതിയായിരുന്നു ഇയാളുടേത്. ഇത്തരത്തിൽ കൊല്ലത്ത് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് എറണാകുളത്ത് ഒളിവിൽ താമസിച്ചുവരികയായിരുന്നു അഷ്റഫ്.
ഇവിടെ പെയിന്റിംഗ് തൊഴിലാളിയെന്ന വ്യാജേനയാണ് ഇയാൾ കഴിഞ്ഞിരുന്നത്. രണ്ടാഴ്ചയോളം നീണ്ട
രഹസ്യാന്വേഷണത്തിനൊടുവിൽ പ്രത്യേക അന്വേഷണ സംഘം ഇയാളെ എറണാകുളത്ത് വെച്ച് പിടികൂടുകയായിരുന്നു. അന്വേഷണ സംഘം
തലശ്ശേരി എഎസ്പി എം.
നന്ദഗോപൻ, ഇൻസ്പെക്ടർ പ്രജീഷ്, എസ്ഐ അശ്വതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തലശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.ടി.പി.
സൈഫുദ്ദീൻ, പ്രൊബേഷനറി എസ്ഐമാരായ പി.ആർ. രഞ്ജിത്ത്, ഗിരിലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ നിതീഷ് ആലക്കണ്ടി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

