പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടി. മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖർ റോയ് പാർട്ടി അംഗത്വത്തിൽ നിന്നും എംപി സ്ഥാനത്തുനിന്നും രാജിവെച്ചു.
പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി ഡൽഹിയിലുള്ളപ്പോഴാണ് ഈ നാടകീയമായ രാജി സംഭവിച്ചിരിക്കുന്നത്. തൃണമൂൽ ഭരണകാലത്തെ അഴിമതിക്കെതിരെ ശക്തമായ ഭാഷയിലാണ് സുഖേന്ദു ശേഖർ റോയ് പ്രതികരിച്ചത്.
രാജിക്ക ശേഷം അദ്ദേഹം വ്യക്തമാക്കിയ കാര്യങ്ങൾ താഴെ പറയുന്നതാണ്: ‘‘തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ അരാജകത്വ ഭരണത്തിന് അറുതി വരുത്താൻ ചരിത്രത്തിലാദ്യമായി ജനങ്ങൾ ബിജെപിക്ക് വൻ ജനവിധി നൽകിയിരിക്കുകയാണ്. വ്യാപകമായ അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ക്രമസമാധാനം, തൊഴിൽ തുടങ്ങിയ മേഖലകളിലെ കടുത്ത പരാജയം എന്നിവയാണ് ഇതിന് കാരണം’’ രാവിലെ പാർലമെന്റിലെത്തിയാണ് അദ്ദേഹം തന്റെ രാജി സമർപ്പിച്ചത്.
ഇതിനുപിന്നാലെ ബിജെപി നേതാവ് ഭൂപേന്ദ്ര യാദവിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു. കൂടിക്കാഴ്ചയിൽ സുവേന്ദു അധികാരിയും പങ്കെടുത്തു.
പുതിയ സർക്കാരിന്റെ വികസന നയങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. പാർലമെന്റിലെ തൃണമൂൽ എംപിമാരിൽ പലരും പാർട്ടിയുമായി ഇടഞ്ഞുനിൽക്കുകയാണെന്ന റിപ്പോർട്ടുകൾ ശക്തമാണ്.
പാർട്ടിയുടെ 41 എംപിമാരിൽ 20 പേരെങ്കിലും ബിജെപിയുമായി ബന്ധപ്പെടുന്നുണ്ടെന്ന അഭ്യൂഹം ശക്തമാണ്. അതേസമയം, തനിക്ക് ബിജെപിയിൽ നിന്ന് ക്ഷണം ലഭിച്ചെങ്കിലും അത് നിരസിച്ചതായി തൃണമൂൽ എംപി സൗഗത റോയ് വ്യക്തമാക്കി.
ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർട്ടിയുടെ എൺപതോളം എംഎൽഎമാരിൽ ഭൂരിഭാഗം പേരും അതൃപ്തിയിലാണെന്ന വിവരവും പുറത്തുവരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

