അയൽസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കന്നുകാലികളെ എത്തിക്കുന്ന വാഹനങ്ങൾ തടയുന്നതും വ്യാജ കേസുകൾ ചുമത്തുന്നതും വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കച്ചവടക്കാർ രംഗത്ത്. കന്നുകാലി വിതരണം തടസ്സപ്പെട്ടത് വിപണിയിൽ രൂക്ഷമായ വിലക്കയറ്റത്തിന് കാരണമായിരിക്കുകയാണ്.
നിലവിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മാംസ വില കിലോഗ്രാമിന് 500 രൂപയിലേക്ക് അടുക്കുകയാണ്. ആന്ധ്ര, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ ജന്തുദ്രോഹം ആരോപിച്ച് കന്നുകാലി ലോറികൾ പിടിച്ചെടുക്കുന്നതും കേസെടുക്കുന്നതും പതിവായതാണ് വിതരണ ശൃംഖലയെ ബാധിച്ചത്.
വാണിയംകുളം, പെരുമ്പിലാവ്, കുഴൽമന്ദം ഉൾപ്പെടെയുള്ള പ്രധാന കാലിച്ചന്തകളെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നൂറിലധികം ഗ്രാമീണ ചന്തകളിലായി മാംസം, എല്ല്, തോൽ മേഖലയെ ആശ്രയിച്ചു ഉപജീവനം നടത്തുന്ന രണ്ടു ലക്ഷത്തിലധികം ആളുകളുടെ ജീവിതമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.
ആന്ധ്ര, ഒഡീഷ, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലെ വിപണിയിലേക്ക് കന്നുകാലികൾ എത്തുന്നത്. കന്നുകാലി വ്യാപാരം സുരക്ഷിതമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കന്നുകാലി ആൻഡ് മാംസ വ്യാപാര ക്ഷേമ സമിതി വാണിയംകുളം ചന്തയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
സമിതി സംസ്ഥാന പ്രസിഡന്റ് കല്ലിങ്കൽ മുഹമ്മദ്കുട്ടി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എ.കെ.
യൂസഫ്, ടി.എ. ആദം, ടി.
ചെറ്യാപ്പു, കെ. സുരേഷ് ബാബു, കെ.
രാജൻ, എം.കെ. ഉമ്മർ, മൻസൂർ പുളിക്കൽ, എൻ.
അബ്ദു റഹ്മാൻ, മോനു, സക്കീർ ഹുസൈൻ കൊല്ലങ്കോട് തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

