ആലുവ കാത്തായി കോട്ടൺ മിൽസിന്റെ ഒഴിഞ്ഞുകിടക്കുന്ന പറമ്പിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി. പതിറ്റാണ്ടുകളായി പ്രവർത്തനം നിലച്ച മില്ലിന്റെ വളപ്പിൽ അനധികൃതമായി നടത്തിയ കൃഷിയിലാണ് ഇവ കണ്ടെത്തിയത്.
സമീപകാലത്തായി ഈ പറമ്പ് വെട്ടിത്തെളിച്ച് വാഴക്കൃഷി നടത്തിവരികയായിരുന്നു. ഈ വാഴകൾക്കിടയിൽ വളർത്തിയിരുന്ന, ഒരാൾ പൊക്കമുള്ള 10 കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
ആരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ‘ഓപ്പറേഷൻ തണ്ടർ’ എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഈ നിർണ്ണായക കണ്ടെത്തൽ ഉണ്ടായത്.
കണ്ടെത്തിയ കഞ്ചാവ് ചെടികൾക്ക് ആറടി വരെ ഉയരമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടിഎസ് പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബേസിൽ കെ തോമസ്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

