മുള്ളൻപൂരിൽ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ സമ്പൂർണ്ണ ആധിപത്യം തുടരുന്നു. മൂന്നാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ അഫ്ഗാനിസ്ഥാനെ 152 റൺസിന് പുറത്താക്കിയാണ് ഇന്ത്യ കളിയിൽ പിടിമുറുക്കിയത്.
412 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് കൈവരിച്ച ഇന്ത്യ, അഫ്ഗാനിസ്ഥാനെ ഫോളോ ഓണിന് വിധേയരാക്കി. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച അഫ്ഗാൻ ലഞ്ച് ഇടവേളയിൽ വിക്കറ്റ് നഷ്ടപ്പെടാതെ 18 റൺസ് എന്ന നിലയിലാണ്.
സെദിഖുള്ള അടൽ (16), അബ്ദുൾ മാലിക് (2) എന്നിവരാണ് ക്രീസിൽ. മൂന്നാം ദിനം 113-5 എന്ന സ്കോറിൽ ബാറ്റിംഗ് പുനരാരംഭിച്ച അഫ്ഗാനിസ്ഥാന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു.
118 റൺസെന്ന നിലയിൽ അസ്മത്തുള്ള ഒമർസായിയെ അക്കൗണ്ട് തുറക്കും മുമ്പേ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. തുടർന്ന് റഹ്മത്ത് ഷായും ഷറഫുദ്ദീൻ അഷ്റഫും ചേർന്ന് ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും മാനവ് സുതർ അഫ്ഗാന്റെ പ്രതീക്ഷകൾ തകർത്തു.
അർധസെഞ്ചുറി നേടിയ റഹ്മത്ത് ഷായെ (60) പുറത്താക്കിയതോടെയാണ് സുതർ തന്റെ അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കിയത്. ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അർധസെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാൻ താരമെന്ന നേട്ടം ഇതോടെ റഹ്മത്ത് ഷാ സ്വന്തമാക്കി.
പിന്നാലെ മുഹമ്മദ് സലീം സഫിയെയും പുറത്താക്കിയ സുതർ ആറ് വിക്കറ്റുകൾ തികച്ചു. ശേഷം സിയാവുർ റഹ്മാൻ ഷരീഫിയെ (6) പുറത്താക്കി വാഷിംഗ്ടൺ സുന്ദർ അഫ്ഗാൻ ഇന്നിംഗ്സിന് അന്ത്യം കുറിച്ചു.
അരങ്ങേറ്റ മത്സരത്തിൽ 22 ഓവറുകൾ പന്തെറിഞ്ഞ് 33 റൺസ് മാത്രം വിട്ടുകൊടുത്താണ് സുതർ ആറ് വിക്കറ്റുകൾ വീഴ്ത്തിയത്. അരങ്ങേറ്റ ടെസ്റ്റിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിംഗ് പ്രകടനമാണിത്.
1988-ൽ വെസ്റ്റ് ഇന്ദീസിനെതിരെ 61 റൺസ് വഴങ്ങി എട്ട് വിക്കറ്റെടുത്ത നരേന്ദ്ര ഹിർവാനിയാണ് ഈ പട്ടികയിൽ ഒന്നാമത്. 2000-ത്തിന് ശേഷം അരങ്ങേറ്റ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറുമാണ് സുതർ.
2008-ൽ ഓസ്ട്രേലിയക്കെതിരെ 71 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത അമിത് മിശ്രയായിരുന്നു ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചത്. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകളും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.
“MANAV SUTHAR HAS FOUR ON DEBUT! A sharp review from Team India confirms the edge as #ManavSuthar picks up his fourth wicket on Test debut, bringing an end to Ashraf’s gritty resistance #INDvAFG | Only Test ➡️ DAY 3 | LIVE NOW” “#PrasidhKrishna gives Team India the perfect start to Day 3!
The pacer gets his third wicket of the game as Azmatullah Omarzai departs for a duck. #INDvAFG | Only Test ➡️ DAY 3 | LIVE NOW”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

