ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം 7.40-ഓടുകൂടിയാണ് ഉണ്ടായത്.
ഇതിനെത്തുടർന്ന് പസഫിക് തീരത്തുള്ള രാജ്യങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഇന്തോനേഷ്യ, ജപ്പാൻ, തയ്വാൻ എന്നീ രാജ്യങ്ങളിൽ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തീരപ്രദേശങ്ങളിൽ വസിക്കുന്നവരോട് ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ നിർദ്ദേശമുണ്ട്. ബീച്ചുകളിൽ വിനോദസഞ്ചാരികളും പൊതുജനങ്ങളും പ്രവേശിക്കരുതെന്നും കർശന നിർദ്ദേശമുണ്ട്.
ഫിലിപ്പീൻസിന്റെ തീരപ്രദേശങ്ങളിൽ 3 മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ രൂപപ്പെടാൻ സാധ്യതയുള്ളതായി നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, ഇന്തോനേഷ്യയുടെയും മലേഷ്യയുടെയും ചില ഭാഗങ്ങളിൽ 1 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കും സാധ്യതയുണ്ട്.
പൗരന്മാർ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഭൂചലനത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

