തൃശൂര്‍ ജില്ലയിലെ മുല്ലക്കരയിൽ ഗൃഹനാഥനെ വീടിനുള്ളിൽ കെട്ടിയിട്ട ശേഷം വൻ കവർച്ച.
മുല്ലക്കര ചെറുവാറ വീട്ടിൽ സോമശേഖരൻ താമസിക്കുന്ന കുപ്പടിത്തറയിലെ വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വീടിന്റെ പിൻഭാഗത്തെ ഗ്രില്ല് തകർത്താണ് മൂന്നംഗ സംഘം അകത്തുകടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
അകത്തുകടന്ന സംഘം ഉടൻ തന്നെ സോമശേഖരനെ കിടപ്പുമുറിയിൽ വെച്ച് ബലമായി കെട്ടിയിടുകയായിരുന്നു. ഹിന്ദി സംസാരിക്കുന്ന മൂന്ന് പേരാണ് അകത്തുകടന്നതെന്ന് വീട്ടുടമസ്ഥൻ വ്യക്തമാക്കി.
തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 45 പവനിലധികം സ്വർണ്ണാഭരണങ്ങളും 50,000 രൂപയും മോഷ്ടാക്കൾ അപഹരിച്ചു. കവർച്ചാ സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ, കെട്ടുകൾ സ്വയം അഴിച്ചെടുത്ത സോമശേഖരൻ പുറത്തിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ ഉടൻ തന്നെ വിവരം പോലീസിന് കൈമാറി. സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥരും പ്രത്യേക ഡോഗ് സ്ക്വാഡും എത്തി വിശദമായ പരിശോധന നടത്തി.
വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

