തൃശ്ശൂർ പെരുമ്പിലാവ് ആൽത്തറയിൽ കിണറ്റിൽ വീണ് അൻപത്തിയാറുകാരി ദാരുണാന്ത്യം. ആൽത്തറ സ്വദേശിനി കറുപ്പന്റെ വളപ്പിൽ വീട്ടിൽ കോമളമാണ് (56) മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. വീടിന് സമീപത്തെ പറമ്പിലുള്ള കിണറ്റിൽ കോമളം വീഴുകയായിരുന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ ബന്ധുക്കൾ കുന്നംകുളം പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ കുന്നംകുളം ഫയർഫോഴ്സ് സംഘം കിണറ്റിൽ നിന്ന് കോമളത്തെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തുടർന്ന് ആംബുലൻസ് പ്രവർത്തകർ മൃതദേഹം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തെത്തിയ കുന്നംകുളം പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കുകയും ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

