കേരളത്തിൽ അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി.
പ്രധാനപ്പെട്ട റെഡ് അലർട്ടുകൾ
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട് നിലനിൽക്കുന്നത്. ഇന്ന് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി.
ജൂൺ എട്ട് വരെ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും കർശനമായി പാലിക്കണം.
മഴക്കെടുതികളും നാശനഷ്ടങ്ങളും
തുടർച്ചയായി പെയ്യുന്ന മഴയിൽ സംസ്ഥാനത്ത് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കൊടുങ്ങല്ലൂരിൽ മരം വീണ് സ്കൂട്ടർ യാത്രികനും, കോഴിക്കോട് ആംബുലൻസ് തെന്നി മറിഞ്ഞ് വയോധികയുമാണ് മരിച്ചത്.
എറണാകുളം തൃപ്പൂണിത്തുറയിലെ ഇടംപാടത്ത് വീടുകളിൽ വെള്ളം കയറി. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.
കോഴിക്കോട് ബീച്ച് പരിസരത്തും ശക്തമായ മഴയെത്തുടർന്ന് വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

