ഇന്ത്യാ സഖ്യം സംഘടിപ്പിക്കുന്ന യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഡിഎംകെ. കോണ്‍ഗ്രസ് പങ്കെടുക്കുന്ന യോഗത്തില്‍ തങ്ങളുടെ പ്രതിനിധികളെ അയക്കില്ലെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്ന് ഡിഎംകെ കുറ്റപ്പെടുത്തി. ഈ സംഭവം പാര്‍ട്ടി കേഡര്മാരില് വലിയ തോതിലുള്ള അതൃപ്തിയും വേദനയും ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നു.
ജൂണ്‍ എട്ടിന് നടക്കാനിരിക്കുന്ന യോഗം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ എം കെ സ്റ്റാലിനാണ്. വിജയ്യുടെ ടിവികെ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യത്തിലേര്പ്പെട്ടതാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളാകാന്‍ പ്രധാന കാരണം.
അതേസമയം, സഖ്യയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിലുള്ള പിന്മാറ്റമായി കാണേണ്ടതില്ലെന്ന് ഡിഎംകെ വിശദീകരണം നല്കി. സഖ്യത്തിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി നിലവില്‍ യാതൊരുവിധ അഭിപ്രായവ്യത്യാസവുമില്ലെന്നും, രാജ്യത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട
വിഷയങ്ങളില്‍ തുടര്‍ന്നും പിന്തുണയുണ്ടാകുമെന്നും പാര്‍ട്ടി അറിയിച്ചു. ഡിഎംകെ ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.
ലോക്സഭയില്‍ 22 അംഗങ്ങളുള്ള ഡിഎംകെ, ഇന്ത്യാ സഖ്യത്തിലെ നാലാമത്തെ വലിയ ശക്തിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

