തിരുവനന്തപുരം: സംസ്ഥാന നിയമസഭാ മന്ദിരത്തിനുള്ളിൽ പാമ്പിനെ കണ്ടെത്തി. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രത്തിന്മേൽ സഭയിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സഭാ മന്ദിരത്തിൽ ചേരയെ പ്രത്യക്ഷപ്പെട്ടത്.
വൈകുന്നേരം നടന്ന സംഭവത്തിൽ, നിയമസഭയിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സഭാ ടിവിയുടെ മുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. സാങ്കേതിക ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന ബാഗിന് പിന്നിലായി പാമ്പ് ചുരുണ്ടുകൂടിയിരിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തുടർന്ന്, സർപ്പ ആപ്പ് വഴി വിവരം അറിയിച്ചതിനെത്തുടർന്ന് അഗ്നിശമന സേനയുടെ തിരുവനന്തപുരം യൂണിറ്റിലെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഉദ്യോഗസ്ഥർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ അലമാരയിലേക്ക് കയറാൻ പാമ്പ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
വളരെ വേഗത്തിൽ തന്നെ ഉദ്യോഗസ്ഥർ പാമ്പിനെ ചാക്കിലാക്കി സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. മുൻപ് സെക്രട്ടേറിയറ്റ് വളപ്പിലും സമാനമായ രീതിയിൽ പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

