കോഴിക്കോട് എലത്തൂർ മേഖലയിലെ കാരപ്പറമ്പ് കരുവിശ്ശേരി തലാണി തോട്ടിൽ മീനുകളുടെ വൻതോതിലുള്ള സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടു. ബുധനാഴ്ച പുലർച്ചെ പെയ്ത ശക്തമായ മഴയെത്തുടർന്ന് തോട്ടിലെ ജലനിരപ്പും ഒഴുക്കും വർധിച്ചതാണ് ഇതിന് കാരണമായത്.
ഇതോടെ തലാണി തോട്ടിൽ നിന്നും മീനുകൾ കൂട്ടത്തോടെ കനോലി കനാലിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഈ പ്രതിഭാസം അറിഞ്ഞതോടെ ബുധനാഴ്ച രാവിലെ മുതൽ പ്രദേശത്ത് വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
വർഷംതോറും കാലവർഷത്തിന്റെ തുടക്കത്തിൽ മൂന്ന് ദിവസത്തോളം ഇത്തരം സാഹചര്യങ്ങൾ ഇവിടെ ഉണ്ടാകാറുണ്ടെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. കടുങ്ങാലി, വരാൽ, വയമ്പ് തുടങ്ങിയ ഇനത്തിൽപ്പെട്ട
മീനുകളെയാണ് പ്രധാനമായും കനാലിൽ കാണുന്നത്. രണ്ടരക്കിലോ വരെ ഭാരമുള്ള മീനുകളെ പിടികൂടാൻ സാധിച്ചതായി നാട്ടുകാർ പറഞ്ഞു.
മഴയെ ആസ്വദിക്കാനും മീൻപിടുത്തത്തിൽ പങ്കുചേരാനും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് തലാണി തോട്ടിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

