പരവൂർ മേഖലയിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന ഒല്ലാൽ റെയിൽവേ മേൽപാലത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ഊർജിതമായി മുന്നോട്ട് നീങ്ങുന്നു. ഇതിന്റെ പ്രാരംഭഘട്ടമെന്ന നിലയിൽ, ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള സർവേ നടപടികൾ കിഫ്ബി ലാൻഡ് അക്വിസിഷൻ (എൽഎ) വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
മേൽപാല നിർമ്മാണത്തിന് ആവശ്യമായ ഭൂമി തിട്ടപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പരവൂർ നിവാസികളുടെ ദീർഘകാല ആവശ്യത്തിനാണ് പരിഹാരമാകുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

