എൽ ലിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ, 2026-ൽ ലോകം ചരിത്രത്തിലെ ഏറ്റവും തീവ്രമായ ഉഷ്ണതരംഗത്തിന് സാക്ഷ്യം വഹിക്കുമെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ റോക്സി മാത്യു കോൾ മുന്നറിയിപ്പ് നൽകി. അരുവിത്തുറ സെന്റ് ജോർജ് കോളജിൽ സംഘടിപ്പിച്ച ‘ക്ലൈമറ്റ് കഫെ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൗമാന്തരീക്ഷത്തിൽ പതിറ്റാണ്ടുകളായി തുടരുന്ന കാർബൺ ബഹിർഗമനം തടയുന്നതിനായി ആഗോളതലത്തിൽ ഏകോപിതമായ കർമ്മപദ്ധതികൾ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പരിപാടിയുടെ ഭാഗമായി, കോളജ് എൻഎസ്എസ് യൂണിറ്റ്, മീനച്ചിൽ റിവർ ആൻഡ് റെയിൻ മോണിറ്ററിങ് നെറ്റ്വർക്ക്, ഈരാറ്റുപേട്ട
മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്ത സംരംഭമായ മഴ നിരീക്ഷണ സംവിധാനത്തിന്റെ ഉപകരണ വിതരണം ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ ജെയിംസ് കുന്നേൽ നിർവഹിച്ചു.
മുനിസിപ്പാലിറ്റിയിലെ 28 കേന്ദ്രങ്ങളിൽ മഴമാപിനികൾ സ്ഥാപിക്കുകയും, ഇതിലൂടെ ലഭിക്കുന്ന മഴയുടെ അളവ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്രോഡീകരിച്ച് നിർദേശങ്ങൾ രൂപപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ പ്രവർത്തന രൂപരേഖയും വിശദാംശങ്ങളും പരിസ്ഥിതി പ്രവർത്തകൻ എബി ഇമ്മാനുവൽ പൂണ്ടിക്കുളം അവതരിപ്പിച്ചു.
കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ബർസാർ റവ. ഫാ.
ബിജു കുന്നയ്ക്കാട്ട്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ. ഡെന്നി തോമസ്, ഡോ.
അഞ്ചു തോമസ് തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

