സംസ്ഥാന സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. സർക്കാർ പുറത്തുവിട്ട
ധവളപത്രത്തിന്റെ വിശ്വാസ്യതയെ അദ്ദേഹം ചോദ്യം ചെയ്തു. പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ: “ധവള പത്രം ഇന്നലെ വൈകുന്നേരം റിപ്പോർട്ട് ലഭിച്ചു എന്നാണ് പറയുന്നത്.
ധനവകുപ്പുമായി ഫാക്ട് ചെക്ക് നടത്തേണ്ടേ. മന്ത്രിസഭ കണ്ടതുകൊണ്ട് ഫാക്ട് നടന്നു എന്ന് പറയാൻ കഴിയുമോ.
ധനകാര്യ വിലയിരുത്തലിന് നടപടിക്രമങ്ങൾ വേണ്ടേ.” ക്ഷേമ പ്രവർത്തനങ്ങളെ അധിക ചെലവായി മാത്രം കണക്കാക്കുന്ന നിലപാടിനെ അദ്ദേഹം തള്ളിക്കളഞ്ഞു. ജനങ്ങൾ ആഗ്രഹിക്കുന്നത് ക്ഷേമത്തെ അനാവശ്യ ബാധ്യതയായി കാണാത്ത ഒരു രാഷ്ട്രീയ ദിശയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, നയപ്രഖ്യാപനത്തിൽ പശ്ചിമേഷ്യൻ യുദ്ധത്തെ സംബന്ധിച്ച പരാമർശങ്ങൾ ഇല്ലാത്തതിനെയും അദ്ദേഹം ചൂണ്ടിക്കാട്ടി. “പശ്ചിമേഷ്യൻ യുദ്ധത്തെ പറ്റി നയപ്രഖ്യാപനത്തിൽ പരാമർശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് നമ്മുടെ നാടിനെ വല്ലാതെ ബാധിക്കുന്നതാണ്. ഇതിൽ കേന്ദ്രസർക്കാരിനെ വിമർശിക്കുന്നതായി കാണുന്നില്ല.” ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്തുയരാൻ സർക്കാർ തയ്യാറാകണമെന്നും ഭരണകൂടത്തിന്റെ സാമ്പത്തിക നിലപാടുകൾ ജനവിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

