പെട്രോളിൽ എഥനോൾ ചേർക്കുന്നതിന്റെ അളവ് 85 ശതമാനമായി (ഇ85) ഉയർത്തുന്നത് സംബന്ധിച്ച ആലോചനകൾ സജീവമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. ഹീറോ മോട്ടോകോർപ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ ഊർജ മേഖലയിലെ സുപ്രധാന ചുവടുവെപ്പാണ് ഇ20 മുതൽ ഇ85 വരെയുള്ള എഥനോൾ മിശ്രിതം ഉപയോഗിക്കാൻ സാധിക്കുന്ന മോട്ടോർ സൈക്കിളുകളുടെ വരവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്ലെക്സ് ഇന്ധന സാങ്കേതികവിദ്യയിലുള്ള ഇത്തരം വാഹനങ്ങളുടെ ഉപയോഗം ഇന്ത്യയുടെ ഊർജ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈ വിഷയവുമായി ബന്ധപ്പെട്ട കരട് ചട്ടം പെട്രോളിയം മന്ത്രാലയം ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.
ഏപ്രിൽ മാസാവസാനത്തോടെയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

