സംസ്ഥാന സർക്കാരിലെ മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച നടപടിക്കെതിരെ കടുത്ത വിമർശനവുമായി യാക്കോബായ സഭ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് രംഗത്തെത്തി. ഭരണത്തിന്റെ തുടക്കത്തിൽ തന്നെ ഉയർന്നുവന്ന ഈ നിയമനം വ്യക്തമായ സ്വജനപക്ഷപാതമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മാറ്റത്തിനുവേണ്ടി വോട്ട് ചെയ്ത ജനങ്ങളെ പരിഹസിക്കുന്ന സമീപനമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെത്രാപ്പോലീത്ത നിലപാട് വ്യക്തമാക്കിയത്.
“ജനങ്ങൾ ഈപ്രാവശ്യം വോട്ട് ചെയ്തത് സമഗ്ര മാറ്റത്തിനായിരുന്നു. ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റുവാന്‍ ആയിരുന്നില്ല.
തുടക്കത്തില്‍ തന്നെ ഇത്തരം വിവാദപരമായ നിയമനങ്ങൾ ജനഹിതത്തെ അവഗണിക്കുന്നതിന് തുല്യമാണ്” എന്ന് അദ്ദേഹം തന്റെ കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഭരണതലത്തിൽ നടക്കുന്ന ഇത്തരം നിയമനങ്ങൾക്കെതിരെ സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
വിഷയത്തിൽ മന്ത്രിയുടെ ഭാഗത്തുനിന്നും വിശദീകരണങ്ങൾ ലഭ്യമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

