പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് സിപിഐഎം കഴക്കൂട്ടം ഏരിയ കമ്മിറ്റിയംഗം എസ് എസ് ബിജുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അവസരവാദപരമായ രാഷ്ട്രീയ നിലപാടുകളാണ് ഇദ്ദേഹം സ്വീകരിക്കുന്നതെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കി.
കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറിയും സിഐടിയു മുൻ ഏരിയ പ്രസിഡന്റുമായിരുന്നു എസ് എസ് ബിജു. പാർട്ടിയുടെ എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ട
ഇദ്ദേഹം ഇന്ന് ബിജെപിയിൽ ചേരുകയുണ്ടായി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സൈനിക സ്കൂൾ വാർഡിൽ നിന്ന് മത്സരിച്ചെങ്കിലും എസ് എസ് ബിജു പരാജയപ്പെട്ടിരുന്നു.
തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ഇദ്ദേഹം പൂർണ്ണമായും വിട്ടുനിന്നത് പാർട്ടി തലത്തിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ വിവിധ പാർട്ടി വേദികളിൽ നേരത്തെ തന്നെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

