ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ‘കാലാവസ്ഥ സംരക്ഷണത്തിനായുള്ള ആഗോള ആഹ്വാനം’ എന്ന വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സ് ഇന്ത്യ (ഐ.ഇ.ഐ.) കൊച്ചി സെന്റർ ശില്പശാല സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച (5) ഉച്ചയ്ക്ക് 2ന് പുല്ലേപ്പടിയിലുള്ള ഐ.ഇ.ഐ.
ഭവനിലാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിൽ യുവതലമുറയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, നൂറിലധികം സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നുമുള്ള വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
പരിസ്ഥിതി ബോധവൽക്കരണം ലക്ഷ്യമിട്ടുള്ള പ്രസംഗം, പോസ്റ്റർ പ്രദർശനം, ഹ്രസ്വ വീഡിയോ അവതരണം തുടങ്ങിയ ഇനങ്ങളാണ് മത്സരത്തിലുൾപ്പെടുത്തിയിരിക്കുന്നത്. വിജയികളാകുന്നവർക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ഫാക്ട് ഫെഡോ ചീഫ് ജനറൽ മാനേജർ സജോ.കെ.എഫ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന ജലവിഭവ വകുപ്പ് മുൻ എം.ഡി.
ഡോ. സൂസൻ ജേക്കബ്, കുസാറ്റ് ഫാക്ട് ചെയർ പ്രഫ.
ഡോ. ജി.മധു എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നിർവഹിക്കും.
ഐ.ഇ.ഐ. കൊച്ചി സെന്റർ ചെയർമാൻ കെ.എസ്.ബാബു, സെക്രട്ടറി ജയ്മോൻ ജേക്കബ്, കൺവീനർ ഡോ.
എം.എം.പ്രഭാകരൻ എന്നിവർ പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നൽകും. ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി 9061000115 എന്ന നമ്പറിൽ ബന്ധപ്പെടുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

