

അയല്‍വാസിയായ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തിയ സംഭവം: വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ‘ബൈബിള്‍’ കയ്യിലെടുത്ത് പൊട്ടിക്കരഞ്ഞ് പ്രതി; യുവാവിനെ കുത്തി വീഴ്ത്തിയശേഷം പ്രതി ഓടി സ്വന്തം വീട്ടിൽ ഒളിക്കുകയായിരുന്നു; പ്രതിയുമായി കൂത്താട്ടുകുളത്തെ വീട്ടില്‍ തെളിവെടുപ്പിനെത്തിയപ്പോള്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍ അരങ്ങേറി
സ്വന്തം ലേഖകൻ
കൊച്ചി: കൂത്താട്ടുകുളം കാക്കൂരിൽ അയല്‍വാസിയായ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തിയ കേസിലായിരുന്നു തെളിവെടുപ്പ്. കാക്കൂർ ലക്ഷംവീട് കോളനിയിലെ അയൽവാസിയായ സോണിയെ പ്രതി മഹേഷ് തിങ്കൾ രാത്രിയിലാണ് കൊലപ്പെടുത്തിയത്.
രാത്രി ഏഴരയോടെ സോണിയെ കുത്തി വീഴ്ത്തിയശേഷം ഓടി സ്വന്തം വീട്ടിൽ ഒളിക്കുകയായിരുന്നു. കുളിച്ച് വീട്ടിൽ ഒളിച്ച് ഇരിക്കുമ്പോൾ ആണ് പൊലീസ് പിടികൂടിയത്. കുത്താനുപയോഗിച്ച കത്തി തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തു. കത്തി പ്രതി മുറിയില്‍ കിടക്കയുടെ അടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി മഹേഷുമായി വീട്ടില്‍ തെളിവെടുപ്പിനെത്തിയപ്പോള്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വീട്ടില്‍ തെളിവെടെുപ്പിനിടെ പ്രതി പ്രാര്‍ത്ഥിക്കുന്ന സ്ഥലത്തെത്തി ബൈബിള്‍ കയ്യിലെടുത്ത് അലറികരയുകയായിരുന്നു. ദൈവത്തെ വിളിക്കുകയും ഭിത്തിയില്‍ ചാരി ഏങ്ങലടിച്ചും അസ്വസ്ഥത പ്രകടിപ്പിച്ചു.
പ്രതിയെ പൊലീസ് ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്.കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീട്ടിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു താമസം. അടുത്തുള്ള സ്ത്രീകളെ നിരന്തരം ശല്യപ്പെടുത്തുന്നതായും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]