വൈറ്റില: ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് ടോക് എച്ച് സ്കൂളിൽ സംഘടിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി. ബുധനാഴ്ച (03) നടന്ന പരിപാടികൾ വിദ്യാർഥികളിൽ പരിസ്ഥിതി സൗഹൃദമായ മനോഭാവവും ആരോഗ്യകരമായ ജീവിതശൈലിയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്രമീകരിച്ചത്.
സ്കൂളിലെ എൻവയൺമേന്റ് ക്ലബ്ബിന്റെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തത്. ഇതിന്റെ ഭാഗമായി നടന്ന സൈക്കിൾ റാലി, പോസ്റ്റർ പ്രദർശനം, ബോധവൽക്കരണ സന്ദേശങ്ങൾ കൈമാറൽ എന്നിവ വിദ്യാർഥികളിൽ വലിയ ആവേശം പകർന്നു.
പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും ഇന്ധന ലാഭത്തിനും ശാരീരികക്ഷമത നിലനിർത്തുന്നതിനും സൈക്കിൾ യാത്രയുടെ പ്രാധാന്യം അധ്യാപകരും വിദ്യാർഥികളും പങ്കുവെച്ചു. സ്കൂൾ പ്രിൻസിപ്പൽ ടെസി ജോസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരവും ഹരിതാഭവുമായ സമൂഹം സൃഷ്ടിക്കുന്നതിനും എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് പ്രിൻസിപ്പൽ ആഹ്വാനം ചെയ്തു. പരിപാടിയിൽ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

