പ്രശസ്ത എഴുത്തുകാരി **കെ. ആർ മീര**യുടെ ‘കലാച്ചി’, **ഹരിത സാവിത്രി**യുടെ ‘സിൻ’ എന്നീ നോവലുകൾ തമ്മിലുള്ള സാമ്യത്തെച്ചൊല്ലി മലയാള സാഹിത്യലോകത്ത് ഉയർന്നിരിക്കുന്ന വിവാദങ്ങൾ പുതിയ തലത്തിലേക്ക്.
വിഷയത്തിൽ **കെ. ആർ മീര** സോഷ്യൽ മീഡിയയിലൂടെ നടത്തിയ രൂക്ഷമായ പ്രതികരണത്തിന് മറുപടിയുമായി **ഹരിത സാവിത്രി** രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ നോവൽ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതിൽ അതീവ അസ്വസ്ഥത പ്രകടിപ്പിച്ചാണ് **ഹരിത സാവിത്രി**യുടെ മറുപടി. താൻ **കെ.
ആർ മീര**യുടെ കൃതികളുടെ വലിയ ആരാധികയാണെന്നും, ‘കലാച്ചി’ വായനയ്ക്ക് ശേഷം ഉണ്ടായ അനുഭവങ്ങൾ **കെ. ആർ മീര**യുടെ ഭർത്താവിനോട് നേരത്തെ തന്നെ നേരിട്ട് പങ്കുവെച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
“എന്താണ് അനുഭവപ്പെട്ടത് എന്ന് എഴുത്തുകാരിയുടെ ഭർത്താവിനോട് ജനുവരി എട്ടാം തീയതി ഒരു മറയും ഇല്ലാതെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് മറന്നു കാണാൻ സാധ്യതയില്ല” എന്ന് **ഹരിത സാവിത്രി** തന്റെ കുറിപ്പിൽ പറയുന്നു.
ഈ വിഷയം സോഷ്യൽ മീഡിയയിൽ സജീവമാക്കിയതിന് പിന്നിൽ നിരൂപകനായ **പി. കെ രാജശേഖരൻ**, **രാധിക സി.
നായർ** എന്നിവരാണെന്നും **ഹരിത സാവിത്രി** ആരോപിക്കുന്നു. ബിജി ഡാനിയൽ എന്ന പ്രൊഫൈലിൽ നിന്നാണ് തുടക്കമെങ്കിലും, പിന്നീട് **രാധിക സി.
നായർ** ഈ വിഷയം ഏറ്റെടുക്കുകയായിരുന്നുവെന്നും അവർ ആരോപിക്കുന്നു. നേരത്തെ, തൻ്റെ നോവലിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് **കെ.
ആർ മീര** വ്യക്തമാക്കിയിരുന്നു. 2019-ൽ രചന തുടങ്ങിയ ‘കലാച്ചി’, 2020 നവംബർ 16 മുതൽ വെബ് സീനിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
**കെ. ആർ മീര**യുടെ വാക്കുകൾ ഇങ്ങനെ: “2020 നവംബർ 16 മുതൽ പ്രസിദ്ധീകരിച്ചുവന്ന ഒരു നോവൽ, 2022ൽ മാത്രം പുറത്തിറങ്ങിയ കഥയിൽനിന്ന് ആശയം ഉൾക്കൊണ്ടതാണോ 2022ൽ പുറത്തിറങ്ങിയ പുസ്തകം 2020ൽ പ്രസിദ്ധീകരിച്ച നോവലിൽനിന്നു ആശയം ഉൾക്കൊണ്ടതാണോ എന്നു നിങ്ങൾ ചിന്തിക്കുക.” കൂടാതെ, **ഹരിത സാവിത്രി** തന്നെ നേരത്തേ വോയ്സ് മെസ്സേജുകളിലൂടെയും നേരിട്ടും പ്രകടിപ്പിച്ച ആരാധനയും സ്നേഹവും ഓർമ്മിപ്പിച്ച **കെ.
ആർ മീര**, ആ സമയത്തൊന്നും തോന്നാത്ത സംശയം പിന്നീട് ഉയർന്നുവന്നതിലെ സാംഗത്യം ചോദ്യം ചെയ്തു. പ്രശസ്തരായ പത്തിലേറെ പേർ തന്റെ നോവൽ കരട് രൂപത്തിൽ വായിച്ചിട്ടുണ്ടെന്നും അവരാരും ഇത്തരമൊരു സാമ്യം ശ്രദ്ധിച്ചിട്ടില്ലെന്നും **കെ.
ആർ മീര** കൂട്ടിച്ചേർത്തു. സാഹിത്യ മോഷണമെന്ന ആരോപണത്തിൽ താൻ അസ്വസ്ഥയാണെന്നും, വായനക്കാരുടെ അഭിപ്രായങ്ങൾ വലിയ രീതിയിൽ ചർച്ചയായതോടെയാണ് മറുപടി നൽകാൻ നിർബന്ധിതയായതെന്നും **ഹരിത സാവിത്രി** വ്യക്തമാക്കുന്നു.
സമാനമായ ചിന്തകൾ എഴുത്തുകാർക്കിടയിൽ ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും, നോവലിന്റെ അടിസ്ഥാനപരമായ സാമ്യങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും അവർ അഭിപ്രായപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

