കൊല്ലം മൈനാഗപ്പള്ളിയിൽ പത്തുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ ശാസ്താംകോട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച വീട്ടിൽ വെച്ചാണ് കുട്ടിയുടെ ശരീരമാസകലം പൊള്ളലേറ്റത്. പിതാവാണ് തന്നെ പൊള്ളലേൽപ്പിച്ചതെന്ന് കുട്ടി മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.
അതേസമയം, കുട്ടിക്ക് ചൂടുവെള്ളം വീണാണ് പൊള്ളലേറ്റതെന്നാണ് ബന്ധുക്കളുടെ വാദം. സ്കൂൾ തുറന്നിട്ടും കുട്ടി ക്ലാസിലെത്താത്തതിനെ തുടർന്ന് അധ്യാപകർ വീട്ടിലെത്തി അന്വേഷണം നടത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്.
ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) സംഭവത്തിൽ നേരിട്ട് ഇടപെടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

