കൊല്ലം നഗരമധ്യത്തിലും പരിസരപ്രദേശങ്ങളിലും നടന്ന രണ്ട് കൊലപാതകങ്ങൾക്കു പിന്നിൽ ഒരേ വ്യക്തിയാണോ എന്ന സംശയത്തിൽ അന്വേഷണ സംഘം. സംഭവങ്ങളുടെ രീതിയും സാഹചര്യങ്ങളും തമ്മിലുള്ള സമാനതകൾ കണക്കിലെടുത്ത്, പ്രതി ഒരു സീരിയൽ കില്ലർ ആകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.
ഏപ്രിൽ 19-ന് കല്ലുവാതുക്കലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തോടെയാണ് തുടക്കം. ഇതിനുശേഷം മെയ് 25-ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് സമീപത്തായി മറ്റൊരു വയോധികനെ കൂടി കൊലപ്പെട്ട
നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ രണ്ട് സംഭവങ്ങളും തമ്മിൽ വ്യക്തമായ സാമ്യതകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
കല്ലുവാതുക്കലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. തലയിൽ മാരകമായി പരിക്കേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
കൊല്ലപ്പെട്ടവർ രണ്ടുപേരും തെരുവിൽ അലഞ്ഞുതിരിഞ്ഞ് കഴിഞ്ഞിരുന്നവരാണെന്നതും അന്വേഷണത്തിൽ നിർണ്ണായകമായിട്ടുണ്ട്. നഗരമധ്യത്തിൽ കൊല്ലപ്പെട്ട
വ്യക്തി തമിഴ്നാട് സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഊർജിതമായ അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതിയെ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
കേസ് അന്വേഷണം തമിഴ്നാട് ഉൾപ്പെടെയുള്ള അതിർത്തി സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

