മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യതയുള്ള അന്യഭാഷാ താരമാണ് അല്ലു അർജുൻ. അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ നാഴികക്കല്ലായ ഹാപ്പി എന്ന ചിത്രം രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും ബിഗ് സ്ക്രീനുകളിൽ എത്തുന്നു.
എ. കരുണാകരൻ സംവിധാനം ചെയ്ത ഈ ചിത്രം 2006-ൽ പുറത്തിറങ്ങിയപ്പോൾ കേരളത്തിൽ 150 ദിവസത്തിലധികം പ്രദർശിപ്പിച്ചിരുന്നു.
ജൂൺ 12-ന് ചിത്രം വീണ്ടും തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. രഥക് ആർട്സിന്റെ ബാനറിൽ ഖാദർ ഹസൻ ആണ് ചിത്രം പുനഃപ്രകാശനം ചെയ്യുന്നത്.
മലയാളം പതിപ്പ് 4K അൾട്ര ഇംപാക്റ്റ് സാങ്കേതികവിദ്യയോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ സിനിമയിലെ യുവാൻ ശങ്കർ രാജ ഒരുക്കിയ ഗാനങ്ങൾ ഇന്നും സംഗീതപ്രേമികൾക്കിടയിൽ പ്രശസ്തമാണ്.
ചിത്രത്തിന്റെ വാർത്താ പ്രചരണ ചുമതല പി. ശിവപ്രസാദ് നിർവഹിക്കുന്നു.
നിലവിൽ തന്റെ കരിയറിലെ 22-ാമത് ചിത്രത്തിന്റെ തിരക്കിലാണ് അല്ലു അർജുൻ. ജവാൻ എന്ന വൻ വിജയത്തിന് ശേഷം ആറ്റ്ലി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദീപിക പദുകോൺ, രശ്മിക മന്ദാന, ജാൻവി കപൂർ, മൃണാൾ താക്കൂർ തുടങ്ങിയവരും അണിനിരക്കുന്നു.
ഇതിന് പുറമെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 500 കോടി ബജറ്റിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രവും അണിയറയിൽ പുരോഗമിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

