പാറശാല ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി ശസ്ത്രക്രിയയെ ഭയന്ന് ആശുപത്രി കെട്ടിടത്തിന്റെ ജനൽ ചില്ല് തകർത്ത് പുറത്തുചാടി.
പനച്ചമൂട് സ്വദേശിയായ അറുപത്തഞ്ചുകാരനാണ് ആശുപത്രി അധികൃതരെയും പൊലീസിനെയും ആശങ്കയിലാക്കി അപ്രത്യക്ഷനായത്. ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം.
അടിവയറ്റിലെ അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെ പേ വാർഡിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടതുണ്ടെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.
ഇതിലുള്ള ഭയമാണ് ഇദ്ദേഹത്തെ ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചത്. സർജിക്കൽ വാർഡിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം ജനൽ ചില്ലുകൾ തകർത്ത് പുറത്തേക്ക് ചാടുകയായിരുന്നു.
രോഗിയെ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരും പാറശാല പൊലീസും ചേർന്ന് ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ, ആശുപത്രിയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള കുറുങ്കുട്ടിക്ക് സമീപത്തെ ഒരു വീടിന്റെ മുകളിൽ അവശനായ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

