മാസപ്പടി കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണ തായ്ക്കണ്ടിക്ക് സമൻസ് അയക്കുന്ന കാര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് നിർണായക തീരുമാനമെടുത്തേക്കും. കേസുമായി ബന്ധപ്പെട്ട
നിയമനടപടികൾ പുരോഗമിക്കുമ്പോൾ, അന്വേഷണത്തിൽ നിന്നും സ്റ്റേ ആവശ്യപ്പെട്ടുകൊണ്ട് സിഎംആർഎൽ (CMRL) സമർപ്പിച്ച ഹർജിയിൽ വരുന്ന വെള്ളിയാഴ്ച കോടതി വിധി പ്രസ്താവിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തിടുക്കപ്പെട്ട് നടപടികൾ സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്.
ഇഡി ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷമായിരിക്കും വീണ തായ്ക്കണ്ടിക്ക് സമൻസ് നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക. നിലവിലെ നിയമസാധുതകളും കോടതിയുടെ പരിഗണനയിലുള്ള ഹർജിയും കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

