ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമായ തർക്കം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പി ഡബ്ല്യു എൽ ഒ എന്റർടെയ്ന്മെന്റ്, സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അനൂപ് കുട്ടി, സജിൻ ബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
റിയലിസ്റ്റിക് ത്രില്ലർ ശൈലിയിൽ ഒരുങ്ങുന്ന ഈ ചലച്ചിത്രം, ജാതി-ഫ്യൂഡൽ മേധാവിത്വത്തെ ഇന്നും ന്യായീകരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനും, ഡോ. ബി.ആർ.
അംബേദ്കറുടെ പുരോഗമന ആശയങ്ങളിൽ വിശ്വസിക്കുന്ന സുർജിത്ത് എന്ന യുവാവും തമ്മിലുള്ള സംഘർഷങ്ങളെയാണ് ദൃശ്യവൽക്കരിക്കുന്നത്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ആവിഷ്കരിച്ചിരിക്കുന്നത്.
കൊടുങ്ങല്ലൂർ ശ്രീ മഹാദേവീ ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയുടെ ഷൂട്ടിംഗ് ഇതിനകം പൂർത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ സാങ്കേതിക മികവ് ഉയർത്തുന്നതിനായി ക്ലൈമാക്സ് രംഗങ്ങൾ ഒരേസമയം ഏഴ് ക്യാമറകൾ ഉപയോഗിച്ച് നാല് സിനിമാട്ടോഗ്രാഫർമാരുടെ മേൽനോട്ടത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ജെബിൻ ജേക്കബ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ:
സിനിമാട്ടോഗ്രഫി: നന്ദകുമാർ തോട്ടത്തിൽ, സിംബാദ്, റോഷൻ ജോസ്
എഡിറ്റിംഗ്: അപ്പു ഭട്ടതിരി
ലൈൻ പ്രൊഡ്യൂസർ: ഷാജി അസീസ്
സംഗീതം: സൈദ് അബ്ബാസ്
പ്രൊഡക്ഷൻ ഡിസൈനർ: വിനോദ് പട്ടണക്കാടൻ
ആക്ഷൻ ഡയറക്ടർ: റോബിൻ മാസ്റ്റർ ടീം
പ്രൊഡക്ഷൻ കൺട്രോളർ: ഫിജോ ഫിലിപ്പ്
സിങ്ക് സൗണ്ട്: രാകേഷ് ശശീന്ദ്രൻ
സൗണ്ട് മിക്സിംഗ്: ജുബിൻ രാജ്
വസ്ത്രാലങ്കാരം: സുർജിഷ് സി സുരേഷ്
മേക്കപ്പ്: സുരേഷ് പിഷാരടി
അസോസിയേറ്റ് ഡയറക്ടർമാർ: സോനു രാമകൃഷ്ണൻ, ജാസിർ
അസിസ്റ്റന്റ് ഡയറക്ടർ: സുബിൻ ജോർജ്
പ്രൊജക്ട് ഡിസൈനർ: അരുൺ സോൾ
കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് നാരായണൻ
പ്രൊഡക്ഷൻ മാനേജർമാർ: ശ്യാം കാർഗോസ്, സിജോ ജോസ് ജോസി, ഇ സി അശോകൻ
സെക്കൻ്റ് യൂണിറ്റ് സിനിമോട്ടോഗ്രാഫി: റാം രാഘവ്
മാർക്കറ്റിംഗ്: പ്രതീഷ് ശേഖർ
പബ്ലിസിറ്റി ഡിസൈൻ: ദിലീപ്ദാസ്
പി ആർ ഒ: എ എസ് ദിനേശ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

