കണ്ണൂർ ജില്ലയിലെ കുടുക്കിമൊട്ടയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് തെങ്ങ് ഒടിഞ്ഞുവീണുണ്ടായ അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായർ രാവിലെ 11 മണിക്കാണ് സംഭവം നടന്നത്.
കണ്ണൂർ – മട്ടന്നൂർ സംസ്ഥാന പാതയിൽ മുണ്ടേരി പഞ്ചായത്ത് ഓഫിസിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന കാറിന് മുകളിലേക്കാണ് ഉണങ്ങിയ തെങ്ങ് പതിച്ചത്.
അപകടസമയത്ത് കാറിന്റെ പിന്നിലായി സഞ്ചരിച്ചിരുന്ന വാഹനത്തിലെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. തെങ്ങ് ഒടിഞ്ഞുവീണ സമയം ആ വഴി കടന്നുപോയ ബൈക്ക് യാത്രക്കാരൻ തെങ്ങിൽ തട്ടി നിലത്തുവീണെങ്കിലും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
കാറിലുണ്ടായിരുന്നവർക്കും മറ്റ് യാത്രക്കാർക്കും കാര്യമായ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ല എന്നത് വലിയ ആശ്വാസമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

