ദില്ലി: സ്വമേധയാ നടത്തുന്ന ലൈംഗികത്തൊഴിൽ നിയമവിരുദ്ധമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ലൈംഗികവൃത്തിയിൽ ഏർപ്പെടാൻ നിർബന്ധിതരാകുന്ന ഇരകളുടെ അവകാശ സംരക്ഷണം സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഏകദേശം 70 വർഷം പഴക്കമുള്ള ‘ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട്’ പ്രകാരം, പ്രായപൂർത്തിയായവർ സ്വന്തം ഇഷ്ടപ്രകാരം ലൈംഗികവൃത്തിയിൽ ഏർപ്പെടുന്നത് തടയാൻ പൊലീസിന് അധികാരം നൽകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വമേധയാ ആണ് ഈ തൊഴിൽ ചെയ്യുന്നതെങ്കിൽ അവരെ ഇരകളായി കണക്കാക്കേണ്ടതില്ലെന്നും, അതിനാൽ തന്നെ അത്തരം വ്യക്തികളെ പുനരധിവസിപ്പിക്കേണ്ട
സാഹചര്യം ഉദിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. റെയ്ഡുകൾ നടത്തുന്ന സമയത്ത് സ്വമേധയാ ലൈംഗികവൃത്തിയിൽ ഏർപ്പെടുന്നവരെ കസ്റ്റഡിയിലെടുക്കാനോ ഇരകളായി ചിത്രീകരിക്കാനോ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.
നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ ജോലി ചെയ്യുന്നവർക്ക് പുനരധിവാസം ആവശ്യമില്ലാത്തതിനാൽ ഇത്തരത്തിലുള്ള ഇടപെടലുകൾ ഒഴിവാക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

