തിരുവനന്തപുരം അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. വൈകിട്ട് അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്.
സ്കൂൾ സമയം അവസാനിച്ചതിന് ശേഷം നടന്ന സംഭവമായതിനാൽ വലിയൊരു ദുരന്തം ഒഴിവായി. കെട്ടിടത്തിനുള്ളിൽ ആളുകൾ ആരും ഇല്ലാതിരുന്ന സമയത്താണ് മേൽക്കൂര നിലംപതിച്ചത്.
ഓട് പാകിയ മേൽക്കൂരയുള്ള പഴയ കെട്ടിടമാണ് പൂർണ്ണമായും തകർന്നത്. സർവ്വശിക്ഷ അഭിയാൻ ഓഫീസായി പ്രവർത്തിച്ചു വരികയായിരുന്ന ഈ കെട്ടിടത്തിൽ 30-ഓളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
അപകടത്തെത്തുടർന്ന് കെട്ടിടത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഈ കെട്ടിടത്തിന് ലൈസൻസ് ഇല്ലായിരുന്നുവെന്ന് ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

