എറണാകുളം ലൂർദ് ആശുപത്രിയിൽ 2022-ൽ ഒറ്റപ്രസവത്തിൽ ജനിച്ച മൂന്നു കുരുന്നുകൾ ഇന്ന് അക്ഷരലോകത്തേക്ക് ചുവടുവെക്കുന്നു. ചെറായി സ്വദേശികളായ വിബിൻ – പ്രിയ ദമ്പതികളുടെ മക്കളായ അദ്വൈത്, അദ്രിക, അഥർവ് എന്നിവരാണ് പുത്തനുടുപ്പും ബാഗുമായി തങ്ങളുടെ സ്കൂൾ ജീവിതത്തിന്റെ ആദ്യ പാഠങ്ങൾ തേടി എൽകെജി ക്ലാസിലേക്ക് യാത്ര തിരിക്കുന്നത്.
2022 മാർച്ച് 8-നായിരുന്നു പ്രിയ മൂന്നു കുഞ്ഞുങ്ങൾക്കും ജന്മം നൽകിയത്. ജനനസമയത്ത് ഭാരക്കുറവും ആരോഗ്യപരമായ മറ്റ് വെല്ലുവിളികളും നേരിട്ടതിനെത്തുടർന്ന് കുഞ്ഞുങ്ങളെ അടിയന്തരമായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് ലൂർദ് ആശുപത്രിയിലെ നിയോനാറ്റൽ ആൻഡ് പീഡിയാട്രിക്സ് വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ. റോജോ ജോയിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് കുട്ടികളുടെ ചികിത്സയും പരിചരണവും ഉറപ്പാക്കിയത്.
ആരോഗ്യവാന്മാരായി വളർന്ന കുട്ടികളുടെ സ്കൂൾ പ്രവേശനത്തോട് അനുബന്ധിച്ച് ലൂർദ് ആശുപത്രിയിൽ പ്രത്യേക ചടങ്ങു സംഘടിപ്പിച്ചു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ.
ജോർജ് സെക്വീര പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ.
റോജോ ജോയ്, ഡോ. പ്രവീണ എലിസബത്ത്, റിലേഷൻസ് മാനേജർ ഡോ.
റ്റിറ്റ്സൺ ദേവസി, ലൂർദ് ആശുപത്രി വെൽഫയർ ഓഫിസർ ഫാ. ആന്റണി റാഫേൽ കൊമരംചാത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഫാ.
സെബി വിക്ടർ, എച്ച്ആർ മാനേജർ അന്ന സിജി ജോർജ്, ഡോ. അഷ്റിൻ നൗഷാദ് എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

