സംവിധായകനും നടനുമായ രൂപേഷ് പീതാംബരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഭാസ്കരഭരണം എന്ന സിനിമയുടെ ടീസർ പുറത്തുവന്നു. വിനീത് ശ്രീനിവാസൻ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ ടീസർ പങ്കുവെച്ചത്.
സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അച്ഛനെ തിരുത്താൻ ശ്രമിക്കുന്ന മകന്റെയും, അച്ഛനെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുന്ന കുടുംബാംഗങ്ങളുടെയും രസകരമായ മുഹൂർത്തങ്ങളാണ് ടീസറിൽ ആവിഷ്കരിച്ചിരിക്കുന്നത്.
മലയാള സിനിമയിൽ വ്യത്യസ്തമായൊരു ജോണർ ഷിഫ്റ്റിംഗ് ഈ ചിത്രത്തിലൂടെ പ്രതീക്ഷിക്കാമെന്ന വിലയിരുത്തലിലാണ് സിനിമാ പ്രേമികൾ. സ്ഫടികം എന്ന ചിത്രത്തിലൂടെ ബാലതാരമായി ശ്രദ്ധേയനായ രൂപേഷ് പീതാംബരൻ, തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങളിലൂടെയാണ് സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്.
ഒരു മെക്സിക്കൻ അപാരത ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ നടനായും അദ്ദേഹം തിളങ്ങിയിരുന്നു. സംവിധായകൻ എന്ന നിലയിൽ രൂപേഷ് പീതാംബരന്റെ മൂന്നാമത്തെ സംരംഭമാണ് ഈ ചിത്രം.
നേരത്തെ, ജനപ്രിയ താരം ദിലീപ് വഴിയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. ജൂൺ 26 ന് ചിത്രം തീയേറ്ററുകളിൽ എത്തും.
നികാഫും ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസും ചേർന്നാണ് നിർമ്മാണം. പനോരമ മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
രൂപേഷ് പീതാംബരൻ, സോണിക മീനാക്ഷി, അജയ് പവിത്രൻ, മിഥുൻ എം ദാസ്, പാർവ്വതി കളരിക്കൽ, മനീഷ് എം മനോജ്, അഞ്ജലി കൃഷ്ണദാസ്, ബിജു ചന്ദ്രൻ, ശരത് വിജയ്, ജിഷ്ണു മോഹൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഉമ കുമാരപുരം ഛായാഗ്രഹണവും റഷിൻ അഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു.
സംഭവം അധ്യായം ഒന്നിന് ശേഷം ഗോഡ് വിൻ തോമസ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ദുന്തു രഞ്ജിവ് രാധ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ വിതരണം ഗുഡ് ഫെല്ലാസ് ആണ്.
പി ആർ ഓ – ഐശ്വര്യ രാജ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

