തൃശ്ശൂർ പൂരം സുരക്ഷിതമായി നടത്തുന്നതിന് ആവശ്യമായ സാങ്കേതിക പരിഷ്കാരങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് കേന്ദ്ര സഹമന്ത്രിയും എംപിയുമായ സുരേഷ് ഗോപി ആവശ്യപ്പെട്ടു. വരും വർഷങ്ങളിൽ അപകടരഹിതമായ പൂരാഘോഷങ്ങളാണ് സംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തൃശ്ശൂർ പൂരം എക്സിബിഷന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിക്കെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകളിൽ കൂടുതൽ ശാസ്ത്രീയവും സാങ്കേതികവുമായ ഇടപെടലുകൾ അനിവാര്യമാണ്.
ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്തമായ നടപടികൾ ഉണ്ടാകണം. സാങ്കേതികവിദ്യാ കൈമാറ്റത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി കേന്ദ്ര സർക്കാരിന്റെ പൂർണ്ണമായ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ആധുനിക രീതിയിലുള്ള വെടിക്കെട്ട് സംവിധാനങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ ദേവസ്വങ്ങളുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ശിവകാശി സന്ദർശിക്കണം. അവിടെ നിലവിലുള്ള സാങ്കേതിക മാതൃകകൾ പഠിച്ച് നമ്മുടെ ഉത്സവങ്ങൾ കൂടുതൽ സുരക്ഷിതമാക്കാൻ അത് വഴിയൊരുക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

