മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടരിയിലുള്ള റിസോർട്ടിൽ മൂന്ന് വയസ്സുകാരൻ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ചു. അരീക്കോട് സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫ് ആണ് അപകടത്തിൽപ്പെട്ടത്.
ഊർങ്ങാട്ടരിയിലെ കൊക്കോ വില്ല റിസോർട്ടിലാണ് സംഭവം നടന്നത്. കീഴ്പ്പറമ്പ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി.
മടങ്ങിപ്പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ചെക്ക് ഔട്ട് ചെയ്യുന്നതിനുള്ള തിരക്കുകൾക്കിടയിൽ കുട്ടി ആരുടെയും ശ്രദ്ധയിൽപ്പെടാതെ പൂളിന് സമീപത്തെത്തുകയായിരുന്നു.
തുടർന്ന് കാൽ വഴുതി വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പൂളിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൊന്നൂർക്കണ്ടിയിലാണ് ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

